sudhakaran

തലശ്ശേരി: ശിവഗിരി മഠം ബ്രഹ്മവിദ്യാലയത്തിൽ പഠിച്ച് സ്വാമി ശാശ്വതീകാനന്ദയിൽ നിന്ന് പീതാംബര ദീക്ഷ സ്വീകരിച്ച കെ.പി. സുധാകരൻ (തലശേരി സുധാകർജി - 74)​ പൊള്ളാച്ചിയിൽ നിര്യാതനായി. പയ്യമ്പള്ളി കണാരിയുടെയും പി. മാധവി അമ്മയുടെയും മകനാണ്. സ്വാമി ശാശ്വതീകാനന്ദയുടെ സമാധിക്കു ശേഷം ശിവഗിരി മഠം വിട്ട് ഗുരുധർമ്മ പ്രചാരകനായി മാറി. ഗ്രന്ഥരചനയിലും സംഘടനാ പ്രവർത്തനങ്ങളിലും പ്രവർത്തിച്ചുവരികയായിരുന്നു. ധർമ്മബോധനം എന്ന പ്രസിദ്ധീകരണം ആരംഭിച്ചു. ഭാര്യ: ലത പരവൂർ. മകൻ: ഗുരു കൃഷ്ണപ്രസാദ്. സഹോദരങ്ങൾ: കെ.പി. വിലാസിനി, കെ.പി. ഭാരതി, കെ.പി. രാജേന്ദ്രൻ, കെ.പി. രമേശൻ, കെ.പി. സുജാത. സംസ്‌കാരം ബുധനാഴ്ച തലശേരി കുടുംബ വസതിയിൽ.