
കാഞ്ഞങ്ങാട്: ബേക്കൽ ഉപജില്ല സ്‌കൂൾ കായിക മേളയ്ക്ക് പുല്ലൂർ ഉദയനഗർ ഹൈസ്‌കൂളിൽ തുടക്കമായി. കായിക താരങ്ങളുടെ മാർച്ച് പാസ്റ്റിൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ടി.ഉത്തംദാസ് സല്യൂട്ട് സ്വീകരിച്ചു . കല്യോട്ട് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നുമെത്തിച്ച ദീപശിഖ ഹൈജമ്പിൽ സംസ്ഥാന കായികമേളയിൽ വിജയിച്ച ഉദയനഗർ ഹൈസ്‌കൂളിലെ കായികതാരം ജി.എസ്.അമേയ തെളിയിച്ചു. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി മേള ഉദ്ഘാടനം ചെയ്തു.പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ.അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു . എ.ഇ.ഒ കെ സുരേന്ദ്രൻ പതാക ഉയർത്തി . വൈസ് പ്രസിഡന്റ് എ.കാർത്യായനി, കണ്ണൂർ രൂപത കോർപ്പറേറ്റ് മാനേജർ വെരി.ഡോ. ക്ലാരൻസ് പാലിയത്ത്, സുമ കുഞ്ഞികൃഷ്ണൻ, എ.ഷീബ , എം.വി.നാരായണൻ, പ്രഥമാദ്ധ്യാപിക കെ.ബിന്ദു, എൻ.പ്രകാശൻ എന്നിവർ സംസാരിച്ചു.