
തലശ്ശേരി: റോട്ടറി ക്ലബ്ബ് ഓഫ് ടെലിച്ചറി, റോട്ടറി ക്ലബ്ബ് ഓഫ് ബംഗളൂർ ഇന്ദിരാനഗർ യൂണിറ്റിന്റെ സഹകരണത്തോടെ തലശ്ശേരിയിൽ ആർത്തവാരോഗ്യ ബോധവൽക്കരണവും ബെയിൽ പുസ്തക പ്രകാശനവും സംഘടിപ്പിക്കുന്നു. നാളെ ഉച്ചക്ക് 2 മുതൽ ബി.ഇ.എം.പി. ഓഡിറ്റോറിയത്തിൽ നടത്തുന്ന പരിപാടികളുടെ ഉദ്ഘാടനം ജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.ശകുന്തള നിർവ്വഹിക്കും. തലശ്ശേരി റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ഡോക്ടർ വി.പി. ശ്രീജിത്ത് ബ്രെയിൽ പുസ്ത പ്രകാശനം നിർവ്വഹിക്കും. ബി.ഇ.എം.പി ഹയർ സെക്കന്ററി സ്‌കൂൾ പ്രധാനാദ്ധ്യാപിക ദീപാ ലില്ലി സ്റ്റാൻലി വിശിഷ്ടാതിഥിയായി പങ്കെടുക്കും.സൗമ്യ ശ്രീകാന്ത് ബോധവൽക്കരണ ക്ലാസ്സെടുക്കും. വാർത്താസമ്മേളനത്തിൽ. ബംഗളൂർ ഇന്ദിരാ നഗർ റോട്ടറി ക്ലബ്ബ് മുൻ പ്രസിഡന്റ് എ.കെ.സുഗുണൻ , തലശേരി റോട്ടറി ക്ലബ്ബ് ഭാരവാഹികളായ ഡോ.വി.പി.ശ്രീജിത്ത്, സുഹാസ് വേലാണ്ടി, സി പി.കൃഷ്ണകുമാർ, ദർശൻ വിജയ് എന്നിവർ പങ്കെടുത്തു.