panam

തലശ്ശേരി: മതിയായ രേഖകളില്ലാതെ ബസിൽ കടത്തുകയായിരുന്ന 14 ലക്ഷം രൂപ ന്യൂമാഹിയിൽ എക്സൈസ് എക്സൈസ് ഇൻസ്പെക്ടർ കെ.സുബിൻരാജും സംഘവും പിടികൂടി. മാഹി ചെക്പോസ്റ്റിൽ വാഹന പരിശോധന നടത്തുന്നതിനിടെ കോഴിക്കോട്- കണ്ണൂർ റൂട്ടിൽ ഓടുന്ന കെ എൽ 13 ബി.എ 3321 നമ്പർ വിൻവേ ബസ്സിൽ നിന്നാണ് പണം പിടികൂടിയത്. കണ്ണൂർ സിറ്റിയിൽ എം.കെ ഹൗസിൽ റിയാസിനെ (40)കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിയെയും കണ്ടെടുത്ത രൂപയും തുടർ നടപടികൾക്കായി ന്യൂ മാഹി പൊലീസിന് കൈമാറി. അസി.എക്‌സൈസ് ഇൻസ്‌പെക്ടർ പി.ആർ.സജീവ് സിവിൽ എക്സൈസ് ഓഫീസർമാരായ പി.നിഖിൽ, വി.സിനോജ്, പി.ആദർശ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.