vanitha
പാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ വനിതോത്സവം പിഞ്ചിക വി.കെ പ്രകാശിനി ഉദ്ഘാടനം ചെയ്യുന്നു

പാനൂർ: പാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വനിതോത്സവം പിഞ്ചിക സംഘടിപ്പിച്ചു. പന്ന്യന്നൂർ, കതിരൂർ, ചൊക്ലി, മൊകേരി പഞ്ചായത്തുകളിലെ 25 മുതൽ 60 വയസു വരെ പ്രായമുള്ള വനിതകളുടെ കലാപരിപാടികളാണ് രണ്ട് ദിവസങ്ങളിലായി നടന്നത്. കഥ, കവിത, പ്രബന്ധ രചനാ മത്സരങ്ങളും, ചെസ്, ഷട്ടിൽ മത്സരങ്ങളും സ്റ്റേജിന മത്സരങ്ങളും നടന്നു. 4 പഞ്ചായത്തുകളിലെയും 500 ഓളം വനിതകൾ മത്സരങ്ങളിൽ പങ്കെടുത്തു. സംസ്ഥാന വനിതാ മുന്നോക്ക കോർപ്പറേഷൻ അംഗം വി.കെ പ്രകാശിനി ഉദ്ഘാടനം ചെയ്തു. പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. ശൈലജ അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് ടി.ടി റംല, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.പി ശശിധരൻ എന്നിവർ സംസാരിച്ചു. സി.ഡി.പി.ഒ പി.വി ആശാലത സ്വാഗതവും ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസർ ടി.ഡി തോമസ് നന്ദിയും പറഞ്ഞു.