pura
കെ.പി. ഷിജിക്ക് പി.ടി.എ പ്രസിഡന്റ് എൻ. ഉണ്ണികൃഷ്ണൻ ഉപഹാരം നൽകുന്നു

കാഞ്ഞങ്ങാട്: ജി.വി.എച്ച്.എസ്.എസ്. കാഞ്ഞങ്ങാട് എൻ.എസ്.എസ്. യൂണിറ്റിന്റെയും കരിയർ ഗൈഡൻസിന്റെയും അഭിമുഖ്യത്തിൽ ലോക മാനസികാരോഗ്യ ദിനം ആചരിച്ചു. മാനസിക ആരോഗ്യത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കാനും, അവബോധം വളർത്തുകയുമാണ് ലക്ഷ്യം. സമൂഹത്തിൽ മാനസിക വെല്ലുവിളി നേരിടുന്നവരെ കൈപിടിച്ചുയർത്താൻ ഈ ദിവസത്തെ പ്രവർത്തനം സഹായിക്കും. സ്കൂൾ സൈക്കോ സോഷ്യൽ കൗൺസിലർ കെ.പി. ഷിജി മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. സ്കൂൾ പ്രവർത്തനങ്ങളിൽ മാതൃകയായ കെ.പി. ഷിജിക്ക് പി.ടി.എ പ്രസിഡന്റ് എൻ. ഉണ്ണികൃഷ്ണൻ ഉപഹാരം നൽകി. പ്രിൻസിപ്പൽ പി.എസ്. അരുൺ സ്വാഗതവും എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ആർ. മഞ്ജു നന്ദിയും പറഞ്ഞു. കരിയർ മാസ്റ്റർ സമീർ സിദ്ദിഖി, അദ്ധ്യാപകരായ എസ്. സനിത, സുബിതാശ്വതി, പി. പി. ശ്യാമിത, വി.വി. ലസിത, ഗിരിനന്ദ, അനസ് എന്നിവർ നേതൃത്വം നൽകി.