esatre
കേരള റിയൽ എസ്റ്റേറ്റ് കോൺസൾട്ടന്റ് അസോസിയേഷൻ ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അരുൺ വേലായുധൻ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: റിയൽ എസ്റ്റേറ്റ് രംഗത്ത് സജീവമായ പ്രവർത്തിക്കുന്ന അസോസിയേഷൻ അംഗങ്ങൾക്ക് ക്ഷേമനിധി ഏർപ്പെടുത്തണമെന്ന് കേരള റിയൽ എസ്റ്റേറ്റ് കോൺസൾട്ടന്റ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് അരുൺ വേലായുധൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി സലിം മാറ്റപ്പള്ളി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് വി.വി. ചന്ദ്രൻ അദ്ധ്യക്ഷനായി. സംസ്ഥാന ട്രഷറർ അജി പെരിങ്ങമല നിയമാവലി അവതരിപ്പിച്ചു. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ജോസ് വിക്ടർ, ജയിംസ്, മുസ്തഫ പട്ടാമ്പി എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ടോമി ജോർജ്ജ് കുമ്പാട്ട് സ്വാഗതവും ജില്ലാ ട്രഷറർ അബ്ദുൾ ഖാദർ നന്ദിയും പറഞ്ഞു. ഭാരവാഹികളായി വി.വി.ചന്ദ്രൻ -പ്രസിഡന്റ്, നിസാർ- ജനറൽ സെക്രട്ടറി, അബ്ദുൾ ഖാദർ - ട്രഷറർ എന്നിവരെ തിരിഞ്ഞെടുത്തു.