കാസർകോട്: പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി പൾസ് പോളിയോ ദിനത്തിൽ ജില്ലയിലെ 90420 കുട്ടികൾക്ക് പോളിയോ തുള്ളി മരുന്ന് നൽകി. ജില്ലാതല ഉദ്ഘാടനം സി.എച്ച് കുഞ്ഞമ്പു എം.എൽ.എ നിർവഹിച്ചു. പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം കുമാരൻ അധ്യക്ഷനായിരുന്നു. ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) ഡെപ്യൂട്ടി ഡി.എം ഡോ. സന്തോഷ് ബി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ ആഭിമുഖ്യത്തിൽ, ഐ.എം.എ, ഐ.എ.പി, റോട്ടറി എന്നിവയുടെ സഹകരണത്തോടെ പള്ളിക്കര കുടുംബാരോഗ്യ കേന്ദ്രത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പള്ളിക്കര പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എ മണികണ്ഠൻ , വാർഡ് മെമ്പർ കെ.അനിത, സംസ്ഥാന നിരീക്ഷകരായ എ.ഡി.എച്ച്.എസ് ഡോ. വിവേക് കുമാർ, യൂനിസെഫ് കൺസൾട്ടന്റ് ഡോ. സൗമ്യ, റോട്ടറി ക്ലബ് സോണൽ കോർഡിനേറ്റർ എം.ഡി രാജേഷ് കാമത്, ഐ.എ. പി സെക്രട്ടറി ഡോ. മാഹിൻ പി അബ്ദുല്ല, ഐ.എം.എ പ്രസിഡന്റ് ഡോ. ഹരികിരൺ ബംഗെര, ഡോ. സുന്ദര അനിമജൽ, ഡോ. ഡി.ജി രമേശ്, ഡോ. ബേസിൽ വർഗീസ്, മെഡിക്കൽ ഓഫീസർ ഡോ.സി വേണു , പി.പി ഹസീബ്, ടി രമ എന്നിവർ സംസാരിച്ചു. ജില്ലാ ആർ സി എച്ച് ഓഫീസർ ഡോ. ഷാന്റി കെ കെ സ്വാഗതവും സജീവൻ പി വി നന്ദിയും പറഞ്ഞു.
--