balan-
ദേശീയ യോഗ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണമെഡൽ നേടിയ ഷൈജു മുനമ്പത്തിന് കാലിക്കടവിൽ നൽകിയ സ്വീകരണം സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രതിനിധി ടി. വി ബാലൻ ഉദ്‌ഘാടനം ചെയ്യുന്നു

കാലിക്കടവ്: മൈസൂരുവിൽ നടന്ന അമ്പതാമത് ദേശീയ യോഗാസന സ്പോർട്സ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണമെഡൽ നേടിയശേഷം നാട്ടിൽ തിരിച്ചെത്തിയ ഷൈജു മുനമ്പത്തിന് കോറസ് മാണിയാട്ടിന്റെ നേതൃത്വത്തിൽ നാടകഗ്രാമം കാലിക്കടവിൽ വരവേൽപ്പ് നൽകി. തുടർന്ന് വാദ്യഘോഷത്തോടെ മാണിയാട്ട് നാടക ഗ്രാമത്തിലേക്ക് ആനയിച്ചു.

കാലിക്കടവിൽ നടന്ന സ്വീകരണ യോഗം സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രതിനിധിയും നാടക മത്സരം ജനറൽ കൺവീനറുമായ ടി.വി ബാലൻ ഉദ്‌ഘാടനം ചെയ്തു. സി. നാരായണൻ, ഉദിനൂർ സുകുമാരൻ, സി.പി സുജിത്ത്, പി.വി വിനേഷ്, സുലൈമാൻ ചന്തേര, തമ്പാൻ കീനേരി, അഭിലാഷ്, ടി.വി നന്ദകുമാർ, സി. രാജേഷ്, ഇ. ഷിജോയ് തുടങ്ങിയവർ സംസാരിച്ചു. കെ. റിലേഷ് സ്വാഗതം പറഞ്ഞു.

ഷൈജു മുനമ്പത്തിന് കാലിക്കടവിൽ നൽകിയ സ്വീകരണം സംസ്ഥാന സ്‌പോർട്സ് കൗൺസിൽ പ്രതിനിധി ടി.വി ബാലൻ ഉദ്ഘാടനം ചെയ്യുന്നു