
തലശ്ശേരി :ചൊക്ലി ഉപജില്ലാ സ്‌കൂൾ കലോത്സവം രാമവിലാസം ഹയർ സെക്കൻഡറി സ്‌കൂളിൽ നവംബർ 1,3,4,5 തീയതികളിലായി നടക്കും. 75 വിദ്യാലയങ്ങളിൽ നിന്നായി മൂവായിരത്തിലധികം മത്സരാർത്ഥികൾ ഉപജില്ലാ സ്‌കൂൾ കലോത്സവത്തിൽ മാറ്റുരയ്ക്കും. ലോഗോ പ്രകാശനം ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ.രമ്യ നിർവഹിച്ചു. സ്‌കൂൾ മാനേജർ പ്രസീദ് കുമാർ ഏറ്റുവാങ്ങി. പി.ടി.എ പ്രസിഡന്റ് എൻ.അനൂപ് അദ്ധ്യക്ഷത വഹിച്ചു. പ്രധാനദ്ധ്യാപിക എൻ.സ്മിത, കെ.ഉദയ കുമാർ, സ്റ്റാഫ് സെക്രട്ടറിമാരായ എ.രജീഷ്, ടി.പി.ഗിരീഷ് കുമാർ, പ്രിൻസിപ്പൽ പ്രശാന്തൻ തച്ചറത്ത്,പബ്ലിസിറ്റി കമ്മിറ്റി കൺവീനർ എ.കെ.അനീഷ് എന്നിവർ സംസാരിച്ചു.ഷൈജിൻ ഡി മാക്സ് ആണ് ലോഗോ രൂപ കല്പന ചെയ്തത്. കലോത്സവത്തിന് മുന്നോിയായി 31ന് വൈകീട്ട് ചൊക്ലി ടൗണിൽ വിളംബര ജാഥ നടത്തും.