കണ്ണൂർ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള ജില്ലയിലെ വനിത, പട്ടിക വിഭാഗം സംവരണ വാർഡുകളുടെ നറുക്കെടുപ്പിന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ തുടക്കമായി. പയ്യന്നൂർ, എടക്കാട് ബ്ലോക്ക് പഞ്ചായത്തുകൾക്ക് കീഴിലെ 12 ഗ്രാമ പഞ്ചായത്തുകളിലെ സംവരണ വാർഡുകൾ ഇന്നലെ നറുക്കെടുത്തു. വിവിധ സംവരണ വാർഡുകൾ:
പയ്യന്നൂർ ബ്ലോക്കിൽ കുഞ്ഞിമംഗലം പഞ്ചായത്ത്: വനിതാ സംവരണം ചെറാട്ട്, കുന്നിനുകിഴക്ക്, പറമ്പത്ത്, പുതിയ പുഴക്കര, കുതിരുമ്മൽ, കണ്ടംകുളങ്ങര, വടക്കുമ്പാട്, താമരംകുളങ്ങര. പട്ടികജാതി സംവരണം പാണച്ചിറ.
രാമന്തളി പഞ്ചായത്ത്: വനിതാ സംവരണം വടക്കുമ്പാട് നോർത്ത്, വടക്കുമ്പാട് ഈസ്റ്റ്, ഏഴിമല, കുന്നരു സൗത്ത്, പാലക്കോട് സെൻട്രൽ, വലിയ കടപ്പുറം, എട്ടിക്കുളം ബീച്ച്, രാമന്തളി സെൻട്രൽ, കൊവ്വപ്പുറം വെസ്റ്റ്. പട്ടികജാതി സംവരണം കുന്നരു. കരിവെള്ളൂർ-പെരളം: വനിതാ സംവരണം നാല് പലിയേരി, പുത്തൂർ പടിഞ്ഞാറ്, പുത്തൂർ കിഴക്ക്, കൊഴുമ്മൽ, കൂവച്ചേരി, പെരളം, ഓണക്കുന്ന്, പള്ളിക്കൊവ്വൽ. പട്ടികജാതി സംവരണം വെരീക്കര.
കാങ്കോൽ-ആലപ്പടമ്പ: വനിതാ സംവരണം വെളിച്ചന്തോട്, ചൂരൽ, കുറുവേലി, വടശ്ശേരി, കാളീശ്വരം, കുണ്ടയംകൊവ്വൽ, താഴെക്കുറുന്ത്, കാങ്കോൽ. പട്ടികജാതി സംവരണം കക്കിരിയാട്. എരമം-കുറ്റൂർ: വനിതാ സംവരണം കുറ്റൂർ, ചട്ട്യോൾ, കായപ്പൊയിൽ, എടോളി, വെള്ളോറ, കോയിപ്ര, നെല്ല്യാട്, താറ്റ്യേരി, പേരൂൽ, എരമം പുല്ലൂക്കര. പട്ടികജാതി സംവരണം മാത്ത് വയൽ.
പെരിങ്ങോം-വയക്കര: വനിതാ സംവരണം വയക്കര, പട്ടുവം, ട്ടുമ്മൽ, കടുക്കാരം, ഞെക്ലി, കാഞ്ഞിരപ്പൊയിൽ, തവിടിശ്ശേരി, അരവഞ്ചാൽ, കെ.പി.നഗർ, പെരിങ്ങോം വെസ്റ്റ്. പട്ടികജാതി സംവരണം കരിപ്പോട്. ചെറുപുഴ: വനിതാ സംവരണം ചെറുപുഴ, പുളിങ്ങോം, ഇടവരമ്പ്, കരിയക്കര, രാജഗിരി, ജോസ്ഗിരി, മരുതുംപാടി, എയ്യൻകല്ല്, പ്രാപ്പൊയിൽ, കാക്കേഞ്ചാൽ. പട്ടിക വർഗ സംവരണം ചുണ്ട, പട്ടികജാതി സംവരണം കോലുവള്ളി.
എടക്കാട് ബ്ലോക്ക് പഞ്ചായത്തിൽ പെരളശ്ശേരി: വനിതാ സംവരണം പൊതുവാച്ചേരി, മക്രേരി, ബാവോഡ്, വടക്കുമ്പാട്, പെരളശ്ശേരി, കോട്ടം നോർത്ത്, കോട്ടം സൗത്ത്, മുണ്ടല്ലൂർ വെസ്റ്റ്, ചെറുമാവിലായി, മോച്ചേരി. പട്ടികജാതി സംവരണം മാവിലായി.
മുണ്ടേരി: വനിതാ സംവരണം ഇരുവങ്കൈ, പടന്നോട്ട്, പുറവൂർ, ഏച്ചൂർ കോട്ടം, കാഞ്ഞിരോട്, കാഞ്ഞിരോട് സെന്റർ, കാഞ്ഞിരോട് തെരു, നല്ലാഞ്ചി, ഏച്ചൂർ, കാനച്ചേരി, ഇടയിൽ പീടിക. പട്ടികജാതി സംവരണം കച്ചേരിപ്പറമ്പ്.
കൊളച്ചേരി: വനിതാ സംവരണം പാമ്പുരുത്തി, കമ്പിൽ, പന്ന്യങ്കണ്ടി, നണിയൂർ, കോടിപ്പൊയിൽ, പള്ളിപ്പറമ്പ്, കയ്യങ്കോട്, വളവിൽ ചേലേരി, എടക്കൈ, പാട്ടയം. പട്ടികജാതി സംവരണം കൊളച്ചേരിപറമ്പ്. കടമ്പൂർ: വനിതാ സംവരണം ആഡൂർ, കോട്ടൂർ, കരിപ്പാച്ചാൽ, കാടാച്ചിറ, കടമ്പൂർ, മണ്ടൂൽ, എടക്കാട് ഈസ്റ്റ്, കണ്ണാടിച്ചാൽ. പട്ടികജാതി സംവരണം ഒരികര.
ചെമ്പിലോട്: വനിതാ സംവരണം ചെമ്പിലോട് സെൻട്രൽ, ചക്കരക്കൽ, കണയന്നൂർ നോർത്ത്, കണയന്നൂർ ഈസ്റ്റ്, കണയന്നൂർ വെസ്റ്റ്, ഇരിവേരി, മുതുകുറ്റി, തലവിൽ, കോയ്യോട് മണിയലം ചിറ, കോയ്യോട്, ചെമ്പിലോട് സൗത്ത്. പട്ടികജാതി സംവരണം വെള്ളച്ചാൽ.