
കണ്ണൂർ: സ്വതന്ത്ര കർഷക സംഘം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് പടിക്കൽ ധർണ്ണ സംഘടിപ്പിച്ചു. ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി കെ.ടി സഹദുള്ള ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ. അഹമ്മദ് മാണിയൂർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.പി.എ.റഹീം മുഖ്യപ്രഭാഷണംനടത്തി. മുസ്ലിം ലീഗ് ജില്ലാഭാരവാഹികളായ അഡ്വ.എം.പി.മുഹമ്മദലി, ഇബ്രാഹിംകുട്ടി തിരുവട്ടൂർ, ബി.കെ.അഹമ്മദ്, പ്രവാസി ലീഗ് ജില്ലാ സെക്രട്ടറി നാസർ കേളോത്ത്, സ്വതന്ത്ര കർഷകസംഘം ജില്ലാ ഭാരവാഹികളായ എ.സി കുഞ്ഞബ്ദുള്ള ഹാജി, എം.പി.അബ്ദുറഹിമാൻ, അഡ്വ.കെ.എം.പി മുഹമ്മദ് കുഞ്ഞി, പി.കെ.അബ്ദുൽ ഖാദർ മൗലവി, നസീർ ചാലാട്, പി.സി.എം അഷ്റഫ്, പി.കെ.സി ഇബ്രാഹിം ഹാജി, കെ.വി.ഹാരിസ്, അബ്ദുള്ള ഹാജി പുത്തൂർ, പി.പി. മുഹമ്മദലി, ടി.വി.അസൈനാർ , പി.സി അഹമ്മദ് കുട്ടി, സി.എറമുള്ളാൻ, അബൂബക്കർ വായാട് എന്നിവർ സംസാരിച്ചു.ജനറൽ സെക്രട്ടറി പി.പി മഹമൂദ് സ്വാഗതം പറഞ്ഞു.