sadas
കാഞ്ഞങ്ങാട് നഗരസഭ വികസന സദസ് ഇ ചന്ദ്രശേഖരന്‍ എം എല്‍ എ ഉല്‍ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: നഗരസഭയുടെ തനത് പദ്ധതികൾക്ക് പുറമെ 130.15 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് സർക്കാർ അഞ്ച് വർഷക്കാലയളവിൽ നഗരസഭയിൽ നടപ്പാക്കിയതെന്ന് ഇ. ചന്ദ്രശേഖരൻ എ.എൽ.എ പറഞ്ഞു. കാഞ്ഞങ്ങാട് നഗരസഭയുടെ വികസന സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നഗരസഭ ചെയർപേഴ്സൺ കെ.വി സുജാത അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ബിൽടെക് അബ്ദുള്ള, ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. അഹമ്മദലി, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. പ്രഭാവതി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.വി. സരസ്വതി, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. അനീശൻ, കൗൺസിലർമാരായ വി.വി രമേശൻ, കെ. ബാബു, കെ.കെ ജാഫർ, എം. ബലരാജ്, കെ.വി മായാകുമാരി, എൻ. ഇന്ദിര, വാർഡ് കൗൺസിലർ വന്ദന ബലരാജ്, എഞ്ചിനീയർ കെ.വി ചന്ദ്രൻ, ക്ലീൻ സിറ്റി മാനേജർ പി. ബൈജു, സൂപ്രണ്ടുമാരായ കെ. അമ്പിളി, പി.ഡി രാമചന്ദ്രൻ, എൻ.വി ദിവാകരൻ തുടങ്ങിയവർ പങ്കെടുത്തു. വികസന സമിതി ചെയർപേഴ്സൺ കെ. ലത സ്വാഗതവും സെക്രട്ടറി എം.കെ ഷിബു നന്ദിയും പറഞ്ഞു.


യു.എൽ.സി.സി.എൽ തയ്യാറാക്കിയ കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി വിവര സാങ്കേതിക വിദ്യാധിഷ്ഠിത മാപ്പിംഗ് പദ്ധതി റിപ്പോർട്ട് നഗരസഭ സെക്രട്ടറി എം. കെ ഷിബുവിന് നൽകി. വിവിധ മേഖലകളിൽ നഗരസഭയുടെ ഭാവി വികസന പദ്ധതി സംബന്ധിച്ചുള്ള ചർച്ചയും നടന്നു. വിവിധ വിഷയങ്ങൾ സംബന്ധിച്ച് 13 പേർ ചർച്ചയിൽ പങ്കെടുത്തു.