
കാസർകോട്: സ്ത്രീകൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ ചെറുക്കുക ,അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും മറവിൽ നടക്കുന്ന സ്ത്രീവിരുദ്ധ പ്രവർത്തനങ്ങളെ തടയുക, തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജോയിന്റ് കൗൺസിൽ ജില്ലാ വനിതാകമ്മിറ്റി കാസർകോട് കളക്ട്രേറ്റിലേക്ക് മാർച്ച് സംഘടിപ്പിച്ചു.ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി നരേഷ് കുമാർ കുന്നിയൂർ ഫ്ലാഗ് ഓഫ് ചെയ്തു.കേരള മഹിളാസംഘം ജില്ലാ സെക്രട്ടറി പി.ഭാർഗ്ഗവി ഉദ്ഘാടനം ചെയ്തു.സംസ്ഥാന വനിതാ കമ്മിറ്റിയംഗം എ.ആമിന അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റിയംഗം യമുന രാഘവൻ മുഖ്യപ്രഭാഷണം നടത്തി. ജോയിന്റ് കൗൺസിൽ ,ജില്ലാ സെക്രട്ടറി ബാനം ദിവാകരൻ ,സുനിത കരിച്ചേരി എന്നിവർ സംസാരിച്ചു.വനിതാ കമ്മിറ്റി ജില്ലാ ജോയിന്റ് സെക്രട്ടറി കെ.ആർ.റെജി നന്ദി പറഞ്ഞു. പി.വി.നിഷ, പി.വി.പുഷ്പ ,എം.വി.ഭവാനി,റീന ജോസഫ്, ആയിഷ തുടങ്ങിയവർ നേതൃത്വം നൽകി.ജില്ലാസെക്രട്ടറി കെ.പ്രീത സ്വാഗതം പറഞ്ഞു.