gold

പഴയങ്ങാടി: മാട്ടൂൽ ആറ് തെങ്ങ് യാസീൻ റോഡ് പടിഞ്ഞാറുള്ള സി.എം.കെ അഫ്സത്തിന്റെ വീട്ടിൽ മോഷണം. 20 പവനും 5 ലക്ഷം രൂപയും മോഷണം പോയതായി പഴയങ്ങാടി പോലീസിൽ പരാതി.ഇന്നലെ വൈകിട്ട് നാലുമണിക്ക് വീട് പൂട്ടി അടുത്തുള്ള വീട്ടിൽ പോയ സമയത്താണ് മോഷണം നടന്നത്. പഴയങ്ങാടി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പൂട്ടിയ വാതിൽ തകർത്ത നിലയിൽ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കവർച്ച ശ്രദ്ധയിൽപെട്ടത്. പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.