
കണ്ണൂർ : കേരള മൺപാത്ര നിർമ്മാണ സമുദായ സഭ ( കെ.എം.എസ്.എസ് ) 19ാമത് സംസ്ഥാന സമ്മേളനം കണ്ണൂരിൽ നടത്തുവാൻ സംസ്ഥാനകമ്മിറ്റി യോഗം തീരുമാനിച്ചു. സ്വാഗത സംഘം രൂപീകരണ സമ്മേളനം 19 ന് ഉച്ചയ്ക്ക് 2ന് തളിപ്പറമ്പ് ചിന്മയ വിദ്യാലയ ഓഡിറ്റോറിയത്തിൽ നടക്കും. യോഗത്തിൽ പ്രസിഡന്റ് ഇൻചാർജ് കെ. ഭാസ്‌കരൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി രാജേഷ് പാലങ്ങാട്ട്,ഖജാൻജി സി കെ.ചന്ദ്രൻ, വൈസ് പ്രസിഡന്റുമാരായ വി.വി.പ്രഭാകരൻ, എ.ജി.ഉണ്ണികൃഷ്ണൻ , പി.ടി.രാജൻ, പി.വി.വിജയൻ, ഓർഗ. സെക്രട്ടറി എം.കെ.ചന്ദ്രൻ, വനിതാവേദി സംസ്ഥാന പ്രസിഡന്റ് ലതിക രവീന്ദ്രൻ, കെ.എം.എസ്.എസ് സെക്രട്ടറിമാരായ എസ്.സനൽ കുമാർ, പി.കെ.ജനാർദ്ദനൻ, കെ.പീതാംബരൻ, കെ.കെ.പ്രതാപൻ, ശിവദാസൻ ഇരിങ്ങൽ,ടി.കെ.ചന്ദ്രൻ, ശാന്താമാച്ചൻ, ടി.എ.വിജയൻ, സജിത്ത്തമ്പി, വി.വിജയകുമാർ, സനീഷ് ഗോപി,ഓമനക്കുട്ടപ്പൻ എന്നിവർ പ്രസംഗിച്ചു.