കണ്ണപുരം(കണ്ണൂർ): കണ്ണപുരം കീഴറയിൽ ഒരാളുടെ മരണത്തിനിടയാക്കിയ സ്ഫോടനത്തിൽ അഞ്ചാം പ്രതി പാലക്കാട് ഏഴക്കാട് മുണ്ടൂർ സ്വദേശി സ്വാമിനാഥനെ (64) കണ്ണപുരം പൊലീസ് ഇൻസ്‌പെക്ടർ മഹേഷ് കണ്ടമ്പേത്ത് അറസ്റ്റ് ചെയ്തു. കേസിലെ പ്രതികളായ അനൂപ് മാലിക്ക്, അനീഷ്, റാഹിൽ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
അറസ്റ്റിലായവരുടെ മൊഴികളും മൊബൈൽ വിവരങ്ങളും ബാങ്ക് ഇടപാടുകളുമാണ് സ്വാമിനാഥന്റെ അറസ്റ്റിലേക്ക് നയിച്ചത്.
കഴിഞ്ഞ ആഗസ്റ്റ് 30ന് പുലർച്ചെ 1.50നാണ് കണ്ണപുരം കീഴറയിലെ വാടക വീട്ടിൽ സ്ഫോടനം നടന്നത്.