scout

കേളകം: കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂൾ ഭാരത് സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ ത്രിദിന വാർഷിക സഹവാസ ക്യാമ്പ് പേരാവൂർ ബ്ലോക്ക് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ മൈഥിലി രമണൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജിൽസ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ എൻ.ഐ.ഗീവർഗീസ്,ഹെഡ്മാസ്റ്റർ എം.വി. മാത്യു, മദർ പി.ടി.എ പ്രസിഡന്റ് ബിനിത രമേശ്, സ്റ്റാഫ് സെക്രെട്ടറി പി.ജെ.വിജി, ട്രൂപ്പ് ലീഡർ ഇ.ജെ.അഭിനവ്, സ്‌കൗട്ട് മാസ്റ്റർ കെ.വി.ബിജു, ഗൈഡ് ക്യാപ്റ്റൻ സ്മിത കേളോത്ത് തുടങ്ങിയവർ സംസാരിച്ചു. ക്യാമ്പിൽ ജോസ് അബ്രഹാം സ്‌കൗട്ടിംഗ് ശേഷികൾ പരിശീലിപ്പിച്ചു. മോട്ടിവേഷൻ ട്രയിനറും ടെലി സിനിമാതാരവുമായ ലിതേഷ് കോളയാട് പ്രത്യേക പരിശീലനക്ലാസ് നൽകി. ക്യാമ്പിനോടനുബന്ധിച്ച് സ്വയം പാചകം, സാഹസിക പ്രകടനങ്ങൾ, ഫീൽഡ് ട്രിപ്പ്, പുഴയോര ശുചീകരണം, സർവമത പ്രാർത്ഥന തുടങ്ങിയവയും സംഘടിപ്പിച്ചു.