
പയ്യന്നൂർ: ടൗണിൽ വ്യാപാരിയായിരുന്ന എസ്. സതീഷ് ഷേണായി (77) ബംഗളൂരുവിൽ നിര്യാതനായി. പരേതരായ വി. ശ്രീധര ഷേണായിയുടെയും ശാന്താ ഭായിയുടെയും മകനാണ്. പയ്യന്നൂർ ഗൗഢ സാരസ്വത ബ്രാഹ്മണ സമാജം ട്രഷററായി സേവനമനുഷ്ടിച്ചിട്ടുണ്ട്. മക്കൾ: ശ്രീധർ എസ്. ഷേണായി (സൂറത്ത്ക്കൽ), ശശിധർ എസ്. ഷേണായി (ബംഗളൂരു). മരുമക്കൾ: സ്വാതി ശ്രീധർ ഷേണായി, സരിത ശശിധർ ഷേണായി. സഹോദരങ്ങൾ: സുനിത വിശ്വനാഥ പ്രഭു (ബൺട്വാൾ), പാണ്ഡുരംഗ ഷേണായി, സീതാരാമ ഷേണായി, ഗജാനന്ദ ഷേണായി, ദീപക് ഷേണായി (എല്ലാവരും പയ്യന്നൂർ), നിരഞ്ജൻ ഷേണായി (മംഗലാപുരം), പരേതയായ ഗീത വി. പൈ (മംഗലാപുരം).
ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടോടെ പയ്യന്നൂരിലെ വീട്ടിൽ എത്തിക്കുന്ന മൃതദേഹം 2ന് കൊറ്റി രുദ്ര ഭൂമി സമുദായ ശ്മശാനത്തിൽ സംസ്‌കാരിക്കും.