ചെറുവത്തൂർ: ചെറുവത്തൂർ റെയിൽവേ സ്റ്റേഷൻ റോഡിൽ നിലവിലുള്ള 'കാറ്റിൽ ബോക്സ്' പൊളിച്ചുമാറ്റി ജനങ്ങൾക്ക് ഉപകാരപ്രദമായ നിലയിൽ പുതിയ അണ്ടർ പാസേജ് പണിയണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭങ്ങൾക്ക് രൂപം നല്കാൻ ജനകീയ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമര പ്രഖ്യാപന കൺവെൻഷൻ നടത്തി. സൂചന സമരമെന്ന നിലയിൽ 28 ന് സായാഹ്‌ന ധർണ്ണ നടത്താനും തുടർന്ന് അനിശ്ചിതകാല സമരം നടത്താനും കൺവെഷനിൽ പ്രഖ്യാപനമായി. അണ്ടർ പാസേജിന് സമീപം ചേർന്ന കൺവെൻഷൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ ഉദ്ഘാടനം ചെയ്തു. ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.വി പ്രമീള അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർമാരായ പി.പത്മിനി, മഹേഷ് വെങ്ങാട്ട്, ടി. നാരായണൻ, പി.വിജയകുമാർ, ഉണ്ണികൃഷ്ണൻ, ടി.സി.എ റഹ്മാൻ, പി.വി തമ്പാൻ, ഉദിനൂർ സുകുമാരൻ, ടി.രാജൻ, സി.രഞ്ജിത്ത്, കെ.പി രാമകൃഷ്ണൻ പ്രസംഗിച്ചു. കൺവീനർ മുകേഷ് ബാലകൃഷ്ണൻ സ്വാഗതവും വൈസ് ചെയർമാൻ കെ.വി സത്യപാലൻ നന്ദിയും പറഞ്ഞു.
തലതിരിഞ്ഞ നിലപാട് തിരുത്തി ചരിത്രപരമായി വലിയൊരു പാരമ്പര്യമുള്ള ചെറുവത്തൂരിന്റെ വികസനം യാഥാർഥ്യമാക്കാൻ അണ്ടർ പാസേജ് മാറ്റി പണിയുക തന്നെ വേണമെന്ന് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
മാധവൻ മണിയറ പറഞ്ഞു.