കണ്ണൂർ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനു മുന്നോടിയായി കണ്ണൂർ കോർപ്പറേഷന്റെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് നടത്തി. കോഴിക്കോട് ടൗൺഹാളിലാണ് നറുക്കെടുപ്പ് നടത്തിയത്. വനിത: ഒന്ന് പള്ളിയാംമൂല, നാല് പള്ളിക്കുന്ന്, എട്ട് കൊറ്റാളി, ഒൻപത് അത്താഴക്കുന്ന്, 17 ചേലോറ, 18 മാച്ചേരി, 21 എളയാവൂർ നോർത്ത്, 23 മുണ്ടയാട്, 27 മേലെചൊവ്വ, 28 താഴെചൊവ്വ, 29 കീഴ്ത്തളളി, 31 ആറ്റടപ്പ, 32 ചാല, 35 ആലിങ്കീൽ, 36 കിഴുന്ന, 37 തോട്ടട, 39 കാഞ്ഞിര, 41 പടന്ന, 43 നീർച്ചാൽ, 44 അറയ്ക്കൽ, 47 സൗത്ത് ബസാർ, 48 ടെമ്പിൾ, 49 തായത്തെരു, 52 കാനത്തൂർ, 53 പയ്യാമ്പലം, 55 ചാലാട്. പട്ടികജാതി വനിതാ സംവരണം: 16 വലിയന്നൂർ, 22 എളയാവൂർ സൗത്ത്, പട്ടികജാതി സംവരണം: 11 തുളിച്ചേരി.