
ചീമേനി:ചീമേനി മുണ്ട്യ ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രത്തിലെ പത്താമുദയം പുത്തരിയടിയന്തിരം 27ന് നടക്കും. രാവിലെ 10 മണിക്ക് തിരുനട തുറക്കും.തുടർന്ന് വിശേഷാൽ പുത്തരിയടിയന്തിര ചടങ്ങുകൾ. പന്ത്രണ്ടു മണിക്ക് അടിയന്തിരം.ഇതോടനുബന്ധിച്ച് ഭക്തജനങ്ങൾ തുലാഭാരവും മറ്റ് പ്രാർത്ഥനാ സമർപ്പണവുമുണ്ടാകും. തുലാഭാരം പ്രാർത്ഥനയുള്ള ഭക്തജനങ്ങൾ മുൻകൂട്ടി ക്ഷേത്രത്തിൽ പേര് രജിസ്റ്റർ ചെയ്യണം. ഉച്ചയ്ക്ക് 1 മണിക്ക് പ്രസാദ വിതരണം . ക്ഷേത്രത്തിൽ എത്തിച്ചേരുന്ന മുഴുവൻ ഭക്തജനങ്ങൾക്കും പന്ത്രണ്ടര മുതൽ അന്നദാനം.പത്താമുദയത്തിന്റെ എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.പത്താമുദയത്തിന് ശേഷമുള്ള എല്ലാ ദിവസങ്ങളിലും രാവിലെ 10 മണിക്ക് പൂജയ്ക്കായി ക്ഷേത്രനട തുറക്കും. ഫോൺ: 04672250320.മൊബൈൽ: 8547580320