ration

കാഞ്ഞങ്ങാട് : റേഷൻ വ്യാപാരികളുടെ വേതന വ്യവസ്ഥ കാലോചിതമായി വർദ്ധിപ്പിച്ച് നൽകുക, കെ.ടി.പി.ഡി.എസ് നിയമത്തിലെ അപാകത പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് റേഷൻ വ്യാപാരികൾ, സംസ്ഥാന വ്യാപകമായി, നവംബർ ഒന്നിന് താലൂക്ക് കേന്ദ്രങ്ങളിൽ മാർച്ചും ധർണ്ണയും സംഘടിപ്പിക്കും. ഇതിന് മുന്നോടിയായി ചേർന്ന ജില്ലാ കമ്മിറ്റി യോഗം സംസ്ഥാന ജനറൽ സെക്രട്ടറി, ടി.മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സതീശൻ ഇടവേലി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് മോഹനൻപിളള, മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് പി.കെ അബദുൾ റഹിമാൻ, എ.എ.റഹിം, നടരാജൻ, ശങ്കർ ബെള്ളിഗ, കെ.ശശിധരൻ,തൃക്കരിപ്പൂർ, ലോഹിതാക്ഷൻ, വിജയൻ നായർ, സജീവ് പാത്തിക്കര, സുരേശൻ മേലാങ്കോട്ട്, ബാലകൃഷ്ണ ബല്ലാൾ, അബ്ദുൾ ഗഫൂർ, ശോഭന വിജയൻ, അബ്ദുൾ ഖാദർ, കെ.ബാലകൃഷ്ണൻ, ഇബ്രാഹിം മഞ്ചേശ്വരം തുടങ്ങിയവർ സംസാരിച്ചു.