പാപ്പിനിശേരി: ജനകീയ ഡോക്ടർ എ.കെ മേനോൻ എന്ന ഡോ. എ. കുട്ടൻ മേനോൻ (84) നിര്യാതനായി. അങ്കമാലി മഞ്ഞപ്ര സ്വദേശിയാണ്. 1970കളിലാണ് പാപ്പിനിശ്ശേരിയിൽ ആതുര ശുശ്രൂഷകനായി എത്തിയത്. പഞ്ചായത്ത് ഹെൽത്ത് സെന്റർ, വളപട്ടണം ആശുപത്രി, പരിയാരം സാനിറ്റോറിയം എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചു. പിന്നീട് സർക്കാർ സർവീസിൽ നിന്നും സ്വയംവിരമിച്ച് പാപ്പിനിശ്ശേരി ചുങ്കത്ത് സ്വന്തം ക്ലിനിക്ക് ആരംഭിച്ചു. 50 വർഷത്തോളമായി പാപ്പിനിശ്ശേരിയിലെ ജനങ്ങളുമായി ഏറെ ഹൃദയബന്ധമുള്ള ഡോക്ടറാണ്. ദരിദ്രരായ ഏറെപ്പേർക്ക് സൗജന്യ ചികിത്സ നൽകിയിരുന്നു.
ഭാര്യ: രാജലക്ഷ്മി. മക്കൾ: രാജേഷ് (വൈസ് പ്രിൻസിപ്പൽ, കണ്ണൂർ ഗവൺമെന്റ് സൗത്ത് ഹയർസെക്കൻഡറി സ്‌കൂൾ), രേഖ അദ്ധ്യാപിക, അരോളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ). മരുമകൻ: രാജീവൻ (കുഞ്ഞിമംഗലം).