ചീമേനി: കമ്യൂണിസ്റ്റ് കർഷക പ്രസ്ഥാനത്തിന്റെ നേതാവായിരുന്ന പള്ളിപ്പാറ എരോലിലെ യു. രാഘവൻ (76) നിര്യാതനായി. സി.പി.എം പുലിയന്നൂർ ബ്രാഞ്ച് സെക്രട്ടറി, അവിഭക്ത കയ്യൂർ ലോക്കൽ കമ്മിറ്റിയംഗം, കർഷക സംഘം ചീമേനി ഏരിയ ജോയിന്റ് സെക്രട്ടറി, ചീമേനി സർവീസ് സഹകരണ സംഘം ബാങ്ക് സെക്രട്ടറി, ചീമേനി ജി.എച്ച്.എസ്.എസ്, കൂളിയാട് ഗവ. ഹൈസ്‌കൂൾ, പുലിയന്നൂർ ജി.എൽ.പി സ്‌കൂൾ എന്നിവയുടെ പി.ടി.എ പ്രസിഡന്റ്, കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്തംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.
ഭാര്യ: എം. ലീല. മക്കൾ: രഞ്ജിത, എം. രാഗേഷ് (സി.പി.എം പള്ളിപ്പാറ ബ്രാഞ്ച് സെക്രട്ടറി), രാഗിത. മരുമക്കൾ: രതീഷ് (വെള്ളിക്കോത്ത്), എ. സതീഷ് (റിട്ട. ഡിവൈ.എസ്.പി, പയ്യന്നൂർ), രാജി (ഐങ്ങോത്ത്). സഹോദരങ്ങൾ: നാരായണി, കാർത്യായനി, ലക്ഷ്മി, സരോജിനി, ദേവകി, ഉഷ, പരേതരായ യു. ലക്ഷ്മണൻ, യു. ബാലൻ. മൃതദേഹം വ്യാഴം രാവിലെ 8.30ന് ചീമേനി ലോക്കൽ കമ്മിറ്റി ഓഫീസിലും തുടർന്ന് പള്ളിപ്പാറ ഇ.എം.എസ് മന്ദിരത്തിലും വീട്ടിലും പൊതുദർശനത്തിന് വയ്‌ക്കും. സംസ്കാരം കള്ളാപ്പാത്തി വാതക ശ്‌മശാനത്തിൽ.