കണ്ണൂർ: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ സീറ്റ് വിഭജനം പഞ്ചായത്ത്, മുനിസിപ്പൽ തലങ്ങളിൽ 27ന് മുമ്പായി പൂർത്തിയാക്കാൻ യു.ഡി.എഫ് ജില്ലാ കമ്മിറ്റി കീഴ്ഘടകങ്ങൾക്ക് നിർദ്ദേശം നൽകി. ശബരിമലയിലെ സ്വർണ്ണ ക്കൊള്ളക്കുത്തരവാദിയായ ദേവസ്വം മന്ത്രി രാജിവെക്കണമെന്നും ദേവസ്വം ബോർഡ് ചെയർമാനെ പുറത്താക്കണമെന്നും ആവശ്യപ്പെട്ടു യു.ഡി.എഫ്. നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ 29 മുതൽ 31 വരെയുള്ള തീയതികളിൽ ജനകീയ സദസ്സുകൾ നടത്തുവാനും യോഗം തീരുമാനിച്ചു.
ചെയർമാൻ പി.ടി മാത്യു അദ്ധ്യക്ഷതവഹിച്ചു. ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് , മഹമൂദ് കടവത്തൂർ, സി.എം.പി സംസ്ഥാന സെക്രട്ടറി സി.എ അജീർ, എ.ഡി മുസ്തഫ, കെ.പ്രമോദ് ,അഡ്വ.കെ.എ.ലത്തീഫ്, സി.കെ.സഹജൻ, ജോൺസൺ പി തോമസ്, എം.സതീഷ്‌കുമാർ, പി.സുനിൽകുമാർ, തോമസ് വക്കത്താനം, അഡ്വ. റോജസ് സെബാസ്റ്റ്യൻ, ജോസ് വേലിക്കകത്ത്, കെ.വി.കൃഷ്ണൻ, കെ.പി. ജയാനന്ദൻ, പി.കെ. ജനാർദ്ദനൻ, അഡ്വ.ടി.ഒ.മോഹനൻ, രത്നകുമാർ വൈദ്യർ, കെ.പി. താഹിർ, അൻസാരി തില്ലങ്കേരി, വി. രാഹുലൻ, സുരേഷ് ബാബു എളയാവൂർ, രാജൻ വാച്ചായി, കെ.പി.സലീം, കെ.എ.ഫിലിപ്പ്, ബി.കെ.അഹമ്മദ്, എസ്.കെ.പി.സകരിയ, എൻ.സുനിൽപ്രകാശ്, എസ്.എ ഷുക്കൂർഹാജി, ടി.വി.രവീന്ദ്രൻ , പി.മുഹമ്മദ് ഇഖ്ബാൽ, എം.പി അരവിന്ദാക്ഷൻ, വി.സുരേന്ദ്രൻ, ഇ.പി. ഷംസുദ്ദീൻ, പി.സി. അഹമ്മദ്കുട്ടി, സി.വി.ഗോപിനാഥ്, സി.എം.ഗോപിനാഥൻ, കെ.പി.പി.ഷൈദ, പി.കെ.അജിത്ത്, ടി.ജനാർദ്ദൻ പങ്കെടുത്തു. കൺവീനർ അഡ്വ. അബ്ദുൽ കരീം ചേലേരി സ്വാഗതം പറഞ്ഞു.