agriculture

കാഞ്ഞങ്ങാട് : നഗരസഭയിലെ നവീകരിച്ച കൃഷിഭവനും കൃഷി പാഠശാലയും നഗരസഭ ചെയർപേഴ്സൺ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. നഗരസഭയിലെ പതിനൊന്നു പാടശേഖര സമിതിയുടെയും കർമ്മ സേനയുടെയും കർഷകരുടെയും കാർഷിക ആവശ്യങ്ങൾ വേഗത്തിൽ നടത്തുന്നതിനായാണ് ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 13 ലക്ഷം ചെലവഴിച്ച് കൃഷിഭവൻ നവീകരിച്ചത്. വൈസ് ചെയർമാൻ ബിൽ ടെക് അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ കെ.വി.സരസ്വതി, കെ.പ്രഭാവതി , കെ.അനീശൻ , കൗൺസിലർ ടി.ബാലകൃഷ്ണൻ, കൃഷി ഡപ്യൂട്ടി ഡയറക്ടർ ഡി. എൽ.സുമ , കാഞ്ഞങ്ങാട് ബ്ലോക്ക് എ.ഡി.എ പി.വി.ആർജിത, കർമ്മസേനാ സെക്രട്ടറി എൻ.ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. നഗരസഭാ വികസന സ്ഥിരം സമിതി അദ്ധ്യക്ഷ കെ.ലത സ്വാഗതവും കൃഷി ഫീൽഡ് ഓഫീസർ എസ്.രമേഷ് കുമാർ നന്ദിയും പറഞ്ഞു.