ksspa-sammelanm

കാഞ്ഞങ്ങാട്: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ കാഞ്ഞങ്ങാട് മണ്ഡലം വാർഷിക സമ്മേളനം ഹൊസ്ദുർഗ് ബാങ്ക് ഹാളിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി.രത്നാകരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.ബലരാമൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പി.പി. കുഞ്ഞമ്പു മുഖ്യപ്രഭാഷണം നടത്തി, സെക്രട്ടറി കെ.രാജു സ്വാഗതവും എം.വിക്രമൻ നന്ദിയും പറഞ്ഞു. ഇ.വി. മുരളീധരൻ, വനിതാ ഫോറം സംസ്ഥന സെക്രട്ടറി കെ.സരോജിനി, കെ.പി. ബാലകൃഷ്ണൻ, കെ.കെ.വർഗ്ഗീസ്, യു.ശേഖരൻ നായർ, സി പി.ഉണ്ണികൃഷ്ണൻ, കെ.കെ.ഹരിശ്ചന്ദ്രൻ, വി.രാധാകൃഷ്ണൻ, പി.പി.ലസിത, വി.ഭാഗ്യലക്ഷ്മി എന്നിവർ സംസാരിച്ചു . വൈസ് പ്രസിഡന്റ് ദിലീപ് കുമാർ പുതിയ പുരയിൽ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം സെക്രട്ടറി എൻ.കെ.ബാബുരാജ്, കെ.കെ.രാജഗോപാലൻ, കെ.വി.രാജേന്ദ്രൻ, പി.പി.ബാലകൃഷ്ണൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.ഭാരവാഹികൾ:കെ.ബലരാമൻ (പ്രസിഡന്റ്), ആർ.ശ്യാമളാദേവി (സെക്രട്ടറി), എം.വിക്രമൻ (ട്രഷറർ).