rosamma

കണ്ണൂർ:പെരിങ്ങോം വയക്കരയിലെ മൂ​ളി​പ്ര​യി​ലെ ചാ​ക്കോ​ച്ച​ൻ വധക്കേസിൽ പ്രതിയായ ഭാര്യ റോസമ്മയ്ക്ക് (62) തളിപ്പറമ്പ് അഡി. സെഷൻസ് കോടതി ജഡ്ജി കെ.എൻ.പ്രശാന്ത് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു.കൃ​ത്യ​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം റോ​ഡി​ലേ​ക്ക് വ​ലി​ച്ചു​കൊ​ണ്ടു​പോ​കുകയും ആ​യു​ധം ഒ​ളി​പ്പി​ക്കുകയും ചെയ്ത പ്ര​തി ദ​യ അ​ർ​ഹി​ക്കു​ന്നില്ല.പ്രായാധിക്യവും അവശതകളുമുണ്ടെങ്കിലും ക്രൂരമായ കൊലപാതകമാണ് നടത്തിയതെന്നും കോടതി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി.

2013 ജൂ​ലായ് ആ​റി​ന് പു​ല​ർ​ച്ചെ​യാ​ണ് വീ​ടി​ന​ടു​ത്ത റോ​ഡ​രി​കി​ൽ തലച്ചോർ പുറത്തുവന്ന നിലയിൽ ചാ​ക്കോ​ച്ച​ന്റെ മൃ​ത​ദേ​ഹം കണ്ടെത്തിയത്.തലേന്ന് രാത്രി റോസമ്മയും മകനും ചേർന്ന് ചാക്കോച്ചനെ ഇരുമ്പ് വടിയുപയോഗിച്ച് ഏഴ് തവണ തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയതെന്ന് അന്വേഷണസംഘം സമർപ്പിച്ച കുറ്റപത്രത്തിൽ വിശദീകരിച്ചിരുന്നു.മൃതദേഹം 30 മീറ്ററോളം ദൂരെയുള്ള റോഡിലക്ക് വലിച്ചിച്ച് എത്തിച്ചതാണെന്നും അന്വേഷണസംഘം കണ്ടെത്തി.പെരിങ്ങോം പൊലീസാണ് കേസന്വേഷിച്ചത്.

പയ്യന്നൂരിലെ മെഡിക്കൽ ഷോപ്പ് ജീവനക്കാരനായിരുന്ന ചാക്കോച്ചന്റെ പേരിലുള്ള വീടും സ്ഥലവും തന്റെയും മകന്റെയും പേരിൽ എഴുതി നൽകണമെന്ന് ആവശ്യപ്പെട്ട് റോസമ്മ വഴക്കടിച്ചിരുന്നതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു.കൃത്യം നടക്കുമ്പോൾ പ്രായപൂർത്തിയാകാത്തതിനാൽ റോസമ്മയുടെ മകനെ കേസിൽ നിന്നും ഒഴിവാക്കിയിരുന്നു.കേസിലെ 24 സാക്ഷികളിൽ 16 പേരെ വിസ്തരിക്കുകയും 29 രേഖകളും ഹാജരാക്കി.പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ യു.ര​മേ​ശ​നാണ് ഹാ​ജ​രാ​യത്.ത​ളി​പ്പ​റ​മ്പി​ൽ അഡീ.സെ​ഷ​ൻ​സ് കോ​ട​തി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​തി​ന് ശേ​ഷം വി​ധി പ​റ​യു​ന്ന ആ​ദ്യ​ത്തെ കൊ​ല​ക്കേ​സാ​ണി​ത്.