
പയ്യാവൂർ: അശാസ്ത്രീയമായ വാർഡ് വിഭജനത്തിനെതിരെയും യു.ഡി.എഫ് വോട്ടുകൾ വ്യാപകമായി തള്ളുന്നതിനെതിരെയും യു.ഡി.എഫിന്റെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. കെ.പി.സി.സി മെമ്പർ മുഹമ്മദ് ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ മണിപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. മുസ്ലീം യൂത്ത് ലീഗ് മട്ടന്നൂർ മണ്ഡലം സെക്രട്ടറി ഷബീർ എടയന്നൂർ മുഖ്യ പ്രഭാഷണം നടത്തി. കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ് കുഞ്ഞിരാമൻ, മണ്ഡലം പ്രസിഡന്റുമാരായ കെ.പി.ബാബു, പി.അയൂബ്, ബ്ലോക്ക് ഭാരവാഹികളായ കെ.ടി.മാത്യു, രാഘവൻ വട്ടക്കിൽ, അബ്ദുൽ കാദർ, ആനന്ദ് ബാബു, ഗോകുൽ കല്ല്യാട്, കെ.വി.തങ്കമണി, ശൈലജ സുരേഷ്, വാർഡ് മെമ്പർമാരായ ആർ.രാജൻ, സിനി സന്തോഷ്, അബൂബക്കർ തുടങ്ങിയവർ നേതൃത്വം നൽകി.