കാഞ്ഞങ്ങാട്: അഖില കേരള യാദവസഭ വെള്ളിക്കോത്ത് യൂണിറ്റ് പരിധിയിലുള്ള 2024-25 വർഷത്തെ പ്ലസ് ടു, എസ്.എസ്.എൽ.സി ഉന്നത വിജയം നേടിയ വിദ്യാർത്ഥികളുടെ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. അജാനൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. കൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്ത് ഉപഹാര സമർപ്പണം നടത്തി. അഖില കേരള യാദവസഭ വെള്ളിക്കോത്ത് യൂണിറ്റ് പ്രസിഡന്റ് ആലക്കോടൻ പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. ബി. നാരായണൻ, കെ. കൃഷ്ണൻ, പി. പത്മനാഭൻ, വനിത കമ്മിറ്റി പ്രസിഡൻറ് ടി.വി യശോദ, കെ.വി.ബാബു എന്നിവർ ആശംസകൾ നേർന്നു. ഉപഹാരം സ്വീകരിച്ച ഡോ. അംബിക കുഞ്ഞിക്കണ്ണൻ മറുപടി പ്രസംഗം നടത്തി. യാദവസഭ വെള്ളിക്കോത്ത് യൂണിറ്റ് സെക്രട്ടറി കെ.വി രാജു സ്വാഗതവും കെ.വി ബാബു നന്ദിയും പറഞ്ഞു.