pacheni

കുടുക്കിമൊട്ട : മുൻ ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനിയുടെ മൂന്നാം ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി മുണ്ടേരി കാഞ്ഞിരോട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റികളുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. മുൻ കെ.പി.സി.സി അംഗം മുണ്ടേരി ഗംഗാധരൻ അനുസ്മരണ പ്രഭാഷണം നടത്തി. കെ.രാജീവൻ അദ്ധ്യക്ഷത വഹിച്ചു. ടി.കെ.ലക്ഷ്മണൻ, കട്ടേരി പ്രകാശൻ, എം.ഫൽഗുനൻ,ശശിധരൻ പാട്ടേത്ത് , എം.നവീൻ, എം.കെ.സന്തോഷ് എന്നിവർ സംസാരിച്ചു. ഏച്ചൂർ വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സതീശൻ പാച്ചേനിയുടെ ചരമദിനത്തിന്റെ ഭാഗമായി അനുസ്മരണ പുഷ്പാർച്ചന സംഘടിപ്പിച്ചു. ബ്ലോക്ക് പ്രസിഡന്റ് ലക്ഷമണൻ തുണ്ടിക്കോത്ത്, കെ രജീഷ്, വി രാജീവൻ, കെ രാജൻ എന്നിവർ സംസാരിച്ചു.