പാനൂർ: പാനൂർ നഗരസഭയിൽ യു.ഡി.എഫ് സീറ്റ് ധാരണയായി. മുസ് ലിം ലീഗ് 22 വാർഡിലും കോൺഗ്രസ് 19 വാർഡിലും മത്സരിക്കും. കെ.പി.സി.സി മെമ്പർ വി.സുരേന്ദ്രൻ, മുൻസിപ്പൽ ചെയർമാൻ കെ.പി.ഹാഷിം, ഡി.സി.സി സെക്രട്ടറി സന്തോഷ് കണ്ണംവെള്ളി, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് പി.പി.എ സലാം, മണ്ഡലം ജനറൽ സെക്രട്ടറി പി.കെ.ഷാഹുൽ ഹമീദ്, ഡോ. എൻ.എ റഫീഖ്, നഗരസഭാ മുൻ ചെയർമാൻ വി.നാസർ, ടി.ടി.രാജൻ, എ.എൻ രാജേഷ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.