ksspa

കാഞ്ഞങ്ങാട്:കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ അജാനൂർ മണ്ഡലം വാർഷിക സമ്മേളനം പെരിയ കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി രത്നാകരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.പി. കുഞ്ഞി നാരായണൻ അദ്ധ്യക്ഷത വഹിച്ചു. വനിതാ ഫോറം സംസ്ഥാന സെക്രട്ടറി കെ.സരോജിനി മുഖ്യ പ്രഭാഷണം നടത്തി, സെക്രട്ടറി കെ.വിജയകുമാർ സ്വാഗതവും വനിതാ ഫോറം സെക്രട്ടറി സി.കെ. വിനോദിനി നന്ദിയും പറഞ്ഞു. എൻ.ബാലകൃഷ്ണൻ നായർ, കെ.വി.ബാലകൃഷ്ണൻ , രാജൻ അരീക്കര,​സി.പി. ഉണ്ണികൃഷ്ണൻ, എൻ.കെ.ബാബുരാജ്, കെ.കുഞ്ഞികൃഷ്ണൻ, കെ.പി.മുരളീധരൻ, കെ.പീതാംബരൻ, കെ.ബാലകൃഷ്ണൻ നായർ, പി.ഗൗരി, കെ.ബലരാമൻ, എ.തങ്കമണി, കെ.കരുണാകരൻ, പി.ഗംഗാധരൻ എന്നിവർ സംസാരിച്ചു.മെഡിസെപ്പ് പ്രീമിയം വർദ്ധിപ്പിച്ചതിൽ യോഗം ആശങ്ക പ്രകടിപ്പിച്ചു..