news-
മരുതോങ്കര കച്ചേരി താഴ നടത്തിയ ഗാന്ധിജി അനുസ്മരണം

മരുതോങ്കര: മരുതോങ്കര പഞ്ചായത്ത് കോൺഗ്രസ് മൂന്നാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ ഗാന്ധി ജയന്തി ആഘോഷിച്ചു. ഗാന്ധിജിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി, പ്രതിജ്ഞ ചൊല്ലി. കോൺഗ്രസ് കാവിലുംപാറ ബ്ലോക്ക് പ്രസിഡന്റ് കോരംങ്കോട്ട് ജമാൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി സനൽ കുമാർ വക്കത്ത് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.സി കൃഷ്ണൻ, ബ്ലോക്ക് സെക്രട്ടറി കോവുമ്മൽ അമ്മദ്, കോരങ്ങോട്ട് ഫിറോസ്. ബൂത്ത് പ്രസിഡന്റ് ബിജു കൊറ്റോത്തുമ്മൽ, പി.കെ സുരേന്ദൻ, വിജയൻ വക്കത്ത്, രാജൻ ധനഞ്ജയൻ കച്ചേരി, കെ.പി രഞ്ജിത്ത്, അരവിന്ദൻ , ടി.കെ.നജീഷ്, ജംഷീ അടുക്കത്ത് ദാസൻ കച്ചേരി താഴ എന്നിവർ പ്രസംഗിച്ചു.