മാനന്തവാടി: പയിങ്ങാട്ടിരി ശ്രീരാജരാജേശ്വരീ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം ബൊമ്മക്കൊലുവിൽ പാനകപൂജയോടെ സമാപിച്ചു. പത്തു ദിവസമായി നടന്ന ചടങ്ങുകളിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു. ബൊമ്മക്കൊലു ആരാധനയോടൊപ്പം സുമംഗലികളെയും പെൺകുട്ടികളെയും താംബുലവും ദക്ഷിണയും നൽകി ആദരിച്ചു. നവമി നാളിൽ കല്പറ്റ സിംഫണി മ്യൂസികിന്റെ ഭക്തിഗാനമേള നടന്നു. വാഹനപൂജ, വിദ്യാരംഭം ഇവയിൽ ധാരാളം ആളുകൾ പങ്കെടുത്തു. പൂജകൾക്ക് മേൽശാന്തി പി.എസ് ശ്രീനിവാസൻ നേതൃത്വം നൽകി.