കോഴിക്കോട്: ഒരു വർഷത്തിനകം ഒരു കോടി ചന്ദനത്തൈകൾ കേരളത്തിലുടനീളം നട്ടുവളർത്തുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. ഇതിലൂടെ കർഷകർക്ക് വരുമാനമുണ്ടാക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
വനംവകുപ്പിന്റെ നേതൃത്വത്തിൽ എട്ടുവരെ നടക്കുന്ന വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ചേളന്നൂർ ശ്രീനാരായണ ഗുരു കോളേജിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ തിരഞ്ഞെടുത്ത നൂറ് കോളേജുകളെ നോളജ് പാർട്ണർ ഇൻസ്റ്റിറ്റ്യൂഷൻസായി പ്രഖ്യാപിച്ച്,വന മേഖലകളുമായി ബന്ധപ്പെട്ട ഗവേഷണ,അവബോധ,വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ സ്ഥിരം പങ്കാളികളാക്കാനുള്ള പദ്ധതിയുടെ പ്രഖ്യാപനവും അദ്ദേഹം നടത്തി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി.നൗഷീർ,കെ.ടി.പ്രമീള,സി.എം.ഷാജി,ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി.കൃഷ്ണൻ,സോഷ്യൽ ഫോറസ്ട്രി ഫോറസ്റ്റ് കൺസർവേറ്റർ ആർ.കീർത്തി തുടങ്ങിയവർ സംസാരിച്ചു.
ഫോട്ടോ: വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം
ചേളന്നൂരിൽ മന്ത്രി എ.കെ.ശശീന്ദ്രൻ നിർവഹിക്കുന്നു