പേരാമ്പ്ര : ചാലിക്കരയിലെ കലാ-സാംസ്‌കാരിക സംഘടന അംഹാസ് ചാലിക്കര ഗാന്ധിജയന്തി ആഘോഷിച്ചു. പ്രൊഫ. നാരായണൻ ടി ഉദ്ഘാടനം ചെയ്തു. അംഹാസ് പ്രസിഡന്റ് എം.കെ മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. കെ.പി ആലിക്കുട്ടി ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. വിദ്യാർഥികൾക്കായി നടത്തിയ ക്വിസ് മത്സരത്തിൽ എൽ.പി വിഭാഗത്തിൽ മേധ ഇഷാനി ഒന്നാം സ്ഥാനവും റോവൽ റയാൻ രണ്ടാം സ്ഥാനവും നേടി. യു.പി വിഭാഗത്തിൽ അൻഷിത ശരത് ഒന്നാം സ്ഥാനവും അലൈൻ ബസേലിയോ ഷാൻ രണ്ടാം സ്ഥാനവും ഹൈസ്‌കൂൾ വിഭാഗത്തിൽ ഗിരിധർ ഉത്തം ഒന്നാം സ്ഥാനവും ദേവജ് എസ് എസ് രണ്ടാം സ്ഥാനവും നേടി. പി വിജയൻ, രാജീവൻ കുറുങ്ങോട്ട്, പ്രകാശൻ കോമത്ത് എന്നിവർ പ്രസംഗിച്ചു. വി സത്യൻ സ്വാഗതവും രാജൻ കൊല്ലിയിൽ നന്ദിയും പറഞ്ഞു.