news-
കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം.എൽ.എ വികസന സദസ്സ് ഉദ്ഘാടനം ചെയ്യുന്നു.

കുറ്റ്യാടി: ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ കെ.പി കുഞ്ഞമ്മദ് കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി നഫീസ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി.കെ.മോഹൻദാസ് സ്വാഗതം പറഞ്ഞു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി മുഖ്യപ്രഭാഷണം നടത്തി. എൽ.എസ്.ജി.ഡി ജോ.ഡയറക്ടർ പി.ടി പ്രസാദ്, കുറ്റ്യാടി സി.ഐ കാശിനാഥൻ, ഡോ. ഡി.സജിത്ത്, മണാലി മോഹനൻ, ഒ.പി.മഹേഷ്, സി.എൻ ബാലകൃഷ്ണൻ, ചന്ദ്രമോഹനൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കൈരളി എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ വിവിധ മേഖലകളിൽ മികവ് തെളിച്ചവരെ ആദരിച്ചു. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് നടത്തിയ വികസന പ്രവർത്തനങ്ങൾ ഉൾകൊള്ളിച്ചുള്ള പ്രദർശനവും സംഘടിപ്പിച്ചു.