job-fairrrr-
തൊഴിൽ മേള

കോഴിക്കോട്: യുവജനങ്ങൾക്ക് യോഗ്യതയ്ക്കും അഭിരുചിക്കുമിണങ്ങിയ തൊഴിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കോഴിക്കോട് കോർപ്പറേഷൻ നടത്തുന്ന തൊഴിൽമേള 11ന് കല്ലുത്താൻകടവ് ന്യൂ പാളയം വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് മാർക്കറ്റിംഗ് കോംപ്ലക്സിൽ നടക്കുമെന്ന് മേയർ ബീനാ ഫിലിപ്പ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വിജ്ഞാനകേരളം പദ്ധതിയും കോർപ്പറേഷന്റെ സമഗ്ര തൊഴിൽ പദ്ധതിയായ വി ലിഫ്റ്റും കുടുംബശ്രീ മിഷനും സംയുക്തമായാണ് മേള നടത്തുന്നത്. 2000 പേർക്ക് ജോലി നൽകുകയാണ് ലക്ഷ്യം. കോർപ്പറേഷൻ പരിധിയിൽ നിലവിൽ ഓൺലൈനായി 7000 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മേളയിലും തത്സമയ രജിസ്ട്രേഷനുണ്ടാകും. ഏഴു മുതൽ നഗരസഭ പരിധിയിൽ വിവിധ കലാലയങ്ങൾ കേന്ദ്രീകരിച്ച് തൊഴിൽ യാത്ര നടത്തും.