വടകര: അഴിയൂർ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ അടിസ്ഥാന സൗകര്യം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ആംബുലൻസും ഫിസിയോ തെറ്റാപ്പി സെന്ററും സ്ഥാപിക്കാനുള്ള നടപടികൾ തുടങ്ങിയതായി കെ.കെ രമ എം.എൽ.എ പറഞ്ഞു. പുതിയ ബ്ലോക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. പഞ്ചായത്ത് പ്രസിഡൻ്റ് ആയിഷ ഉമ്മർ അദ്ധ്യക്ഷത വഹിച്ചു. ഡോ.കെ രാജറാം, ശശിധരൻ തോട്ടത്തിൽ, അനുഷ ആനന്ദസദനം, അബ്ദുൾ റഹിം പുഴക്കൽ പറമ്പത്ത്, യു.എ റഹീം, എം.പി ബാബു, പി ബാബുരാജ്, പ്രദീപ് ചോമ്പാല, എ.ടി ശ്രീധരൻ, സി സുഗതൻ ,കെ.എ സുരേന്ദ്രൻ, പി.എം അശോകൻ, കെ.പി പ്രമോദ്, വി.പി ഇബ്രാഹിം, കെ.കെ ജയചന്ദ്രൻ, ഡോ ഡെയ്സി ഗോറ പ്രസംഗിച്ചു.