ബാലുശ്ശേരി: പറമ്പിൻമുകളിൽ മുസ്ലിം റിലീഫ് കമ്മിറ്റിയും ഹോപ്പ് ബ്ലഡ് ഡൊണേഴ്സ് ഗ്രൂപ്പും സംയുക്തമായി കോഴിക്കോട് ഗവ .ജനറൽ ആസുപത്രിയുടെ സഹകരണത്തോടെ ഐ.സി.സി ട്രസ്റ്റ് ഓഡിറ്റോറിയത്തിൽ രക്തദാന ക്യാമ്പ് നടത്തി. ബാലുശ്ശേരി പൊലീസ്
സബ് ഇൻസ്‌പെക്‌ടർ സുജിലേഷ് ഉദ്ഘാടനം ചെയ്തു. ഹോപ്പ് ജോ. സെക്രട്ടറി ഷെരീഫ് ആഷിയാന അദ്ധ്യക്ഷത വഹിച്ചു. ഡോ. ശ്രീലക്ഷ്മി,
അഷറഫ്, അബ്ദുല്ല ഹാജി, ഹോപ്പ് മിഷൻ കോ - ഓർഡിനേറ്റർ ദിൽഷ മക്കാട്ട് എന്നിവർ പ്രസംഗിച്ചു. റിലീഫ് കമ്മിറ്റി സെക്രട്ടറി ടി.പി. ഫൈസൽ സ്വാഗതവും ട്രഷറർ നൗഷാദ് കെ.പി നന്ദിയും പറഞ്ഞു. ബ്ലഡ് സെന്റർ മെഡിക്കൽ ഓഫീസർ അഫ്സൽ, ഡോ .ശ്രീലക്ഷ്മി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.