roadddd-
പയ്യോളി ബസ് സ്റ്റാൻ്റ് യാർഡിൽ ടാറിങ് തകർന്ന് രൂപപ്പെട്ട കുഴി

പയ്യോളി: ബസ് സ്റ്റാൻഡിനകത്ത് യാർഡിൽ രൂപപ്പെട്ട കുഴികൾ യാത്രികർക്കും വാഹനങ്ങൾക്കും ദുരിതമാകുന്നു. കഴിഞ്ഞ മഴക്കാലത്ത് ടാറിംഗ് തകർന്ന് രൂപപ്പെട്ട കുഴികൾ ഗർത്തങ്ങളായി മാറിയിരുക്കുകയാണ്. മഴ മാറിയിട്ടും ഉത്തരവാദപ്പെട്ടവർ ഒന്നും ചെയ്യുന്നില്ലെന്ന് ആക്ഷേപവുമുണ്ട്. ബസുകൾ കുഴിയിൽ വീണും ടയറുകൾക്കിടയിൽ ഇളകിക്കിടക്കുന്ന കല്ലുകളിൽ കുടുങ്ങി തെറിച്ചും അപകടങ്ങൾ പതിവാകുകയാണ്. നിരവധി തവണ പയ്യോളി നഗരസഭ അധികൃതരെ ദുരിതം ബോധ്യപ്പെടുത്തിയിട്ടും നടപടിയുണ്ടാകാത്തതിൽ സ്റ്റാൻ്റ് ഫീ നൽകാതെ പ്രതിഷേധിക്കാനാണ് ബസ് ഉടമകളുടെയും ജീവനക്കാരുടെയും തീരുമാനമെന്ന് അധികൃതർ പറഞ്ഞു.