news-
പടം : വേളം പഞ്ചായത്ത് മുസ് ലിം ലീഗ് വികസനജാഥ സമാപന സമ്മേളനം പള്ളിയത്ത് മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടരി പാറക്കൽ അബ്ദുല്ല ഉൽഘാടനം ചെയ്യുന്നു.

ചേരാപുരം: വേളം പഞ്ചായത്ത് മുസ് ലീഗ് കമ്മിറ്റി നടത്തിയ വികസന സന്ദേശ ജാഥയുടെ രണ്ടാം ദിവസത്തെ സമാപന സമ്മേളനം മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടരി പാറക്കൽ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ലീഗ് പ്രസിഡന്റ് എം.എം.ഹമീദ് അദ്ധ്യക്ഷത വഹിച്ചു. റഷീദ് വെങ്ങളം, നൊച്ചാട്ട് കുഞ്ഞബ്ദുല്ല, വി.പി കുഞ്ഞമ്മദ് , അഷ്കർ ഫാറൂഖ്, അഡ്വ: പ്രമോദ് കക്കട്ടിൽ, കെ.അഹമ്മദ് ഹാജി, പി.കെ.ബഷീർ, പി.പി റഷീദ്, മഠത്തിൽ ശ്രീധരൻ, അനസ് കടലാട്ട്, നാസർ കമ്മന, ടി.കെ.മുഹമ്മദ്‌ റിയാസ്, കെ.പി.സലീമ, സി.എ.നൗഫൽ, മണ്ടോടി മുഹമ്മദലി, എം.കാസിം പ്രസംഗിച്ചു. നേരത്തെ കാക്കുനിയിൽ നിന്നാരംഭിച്ച ജാഥ ജില്ലാ ലീഗ് സെക്രട്ടരി ഒ.കെ.കുഞ്ഞബ്ദുല്ല ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ അരിയാക്കി റഷീദ് അദ്ധ്യക്ഷത വഹിച്ചു. മുന്നൂൽ മമ്മു ഹാജി, കെ.പി. ഇല്യാസ്, കാസിം വണ്ണാറത്ത്, പി.മൊയ്തു മൗലവി, അസീസ് കിണറുള്ളതിൽ, ബഷീർ മാണിക്കോത്ത്, യു.കെ.അസീസ്, എ.കെ.റഷീദ്, ഇ.കെ.സുബൈർ, എം.സി.മുജീബ് പ്രസംഗിച്ചു. പള്ളിയത്ത് സമാപിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ അൻവർ പൊന്നണ, നൗഷാദ് കാളിയത്ത്, അസീൽ കിണറുള്ള, ഷാനിബ് ചമ്പോട്, നിസാർ കുഞ്ഞിക്കണ്ടി, ടി.കെ.മഹമൂദ്, അർഷാദ്‌.എ.കെ, പുത്തലത്ത് അബ്ദുല്ല, എ.എം.ഹമീദ്, നൗഷാദ് ചെറുവത്തിര, എം.കെ.ഷാഫി, ആബിദ് തുയ്യത്ത്, മുഹ്സിൻ.കെ.പി, സൈഫുദ്ദീൻ.ടി, പ്രസംഗിച്ചു.