ചെന്നൈ: ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജുവലേഴ്‌സിന്റെ ചെന്നൈയിലെ രണ്ടാമത്തെ ഷോറൂം ആവടിയിൽ തമിഴ്നാട് ന്യൂനപക്ഷ ക്ഷേമ മന്ത്രി എസ്.എം.നാസർ, ബോചെ, സിനിമാതാരം കാജൽ അഗർവാൾ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. സ്വർണാഭരണങ്ങളുടെ ആദ്യ വിൽപ്പന ജി ഉദയകുമാർ(മേയർ, ആവടി മുൻസിപ്പൽ കോർപറേഷൻ) നിർവഹിച്ചു. സി.പി. അനിൽ (ജി.എം. മാർക്കറ്റിംഗ്, ബോബി ചെമ്മണൂർ ഇന്റർനാഷണൽ ഗ്രൂപ്പ്) സ്വാഗതവും എം. ജെ. ജോജി (പി.ആർ.ഒ.) നന്ദിയും പറഞ്ഞു. ഉദ്ഘാടനവേളയിൽ നിർദ്ധനരായ രോഗികൾക്ക് ബോചെ ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റ് നൽകുന്ന ധനസഹായം വിതരണം ചെയ്തു. ബോചെയുടെ ഇൻസ്റ്റഗ്രാം പേജ് ഫോളോ ചെയ്ത് ഫ്രീ തങ്കുബിസ്‌കറ്റ് കോൺടെസ്റ്റിൽ പങ്കെടുത്തവരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഷംനാദ് ഷാഹിക്ക് ബോചെ തങ്കുബിസ്‌കറ്റ് സമ്മാനിച്ചു. അതിശയിപ്പിക്കുന്ന നിരവധി ഓഫറുകളും സമ്മാനങ്ങളുമാണ് ഉദ്ഘാടനത്തിന്റെ ഭാഗമായി ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.