വേളം: കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് 2025 -26 വാർഷിക പദ്ധതിയിലുൾപ്പെടുത്തി 3 ലക്ഷം രൂപ ചെലവഴിച്ച് വേളം പെരുവയൽ പാടശേഖര സമിതിയ്ക്ക് നടീൽ യന്ത്രം നൽകി. കെ .പി കുഞ്ഞമ്മദ് കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കുമാരൻ, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ.കെ ലീല , ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.പി കുഞ്ഞിരാമൻ , മെമ്പർ മുജീബ് റഹ് മാൻ എന്നിവർ പ്രസംഗിച്ചു. വേളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തായന ബാലമണി സ്വാഗതം പറഞ്ഞു.