കുന്ദമംഗലം: കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ കല്ലറ നഗർ ഉന്നതി നവീകരണം പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാർ പട്ടികജാതി വികസന വകുപ്പ് മുഖേന അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച ഒരു കോടി രൂപ വിനിയോഗിച്ചാണ് കല്ലറ നഗർ ഉന്നതിയിലെ പ്രവൃത്തികൾ നടത്തിയത്. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി അദ്ധ്യക്ഷത വഹിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ, വൈസ് പ്രസിഡന്റ് വി അനിൽകുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർ എം ധനീഷ് ലാൽ, ബ്ലോക്ക് മെമ്പർ ബാബു നെല്ലൂളി, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ജസീല ബഷീർ പടാളിയിൽ, ഷൈജ വളപ്പിൽ, മുൻ മെമ്പർ കെ.പി കൃഷ്ണൻ, എം.കെ മോഹൻദാസ്, കെ യശോദ എന്നിവർ പ്രസംഗിച്ചു. കുന്ദമംഗലം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ പി.വി സുഷമ സ്വാഗതവും എം.കെ മഗേഷ് നന്ദിയും പറഞ്ഞു.