img
വെള്ളികുളങ്ങര- നടക്ക് തെക്കെ പറമ്പ് റോഡിന്റെ ഉദ്ഘാടനം കെ.കെ രമ എം.എൽ.എ നിർവ്വഹിക്കുന്നു

വടകര: കെ.കെ രമ എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ടാറിംഗ് പൂർത്തീകരിച്ച ഒഞ്ചിയം ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിലെ വെള്ളികുളങ്ങര-നടക്ക് തെക്കെ പറമ്പ് റോഡ് നാടിന് സമർപ്പിച്ചു. റോഡ് നവീകരിച്ചതോടെ പ്രദേശവാസികളുടെ ദീർഘകാല സ്വപ്നമാണ് യാഥാർത്ഥ്യമായത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. റോഡ് കമ്മിറ്റി ചെയർമാൻ കെ കെ ഗോപാലൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റഹീസാ നൗഷാദ്, മെമ്പർ ഷജിന കൊടക്കാട്ട്, രജീഷ് വി കെ, ബാബു ഒഞ്ചിയം, മജീദ് ഹാജി പി കെ, രാജൻ പി പി, ബാബു കാച്ചേരിക്കണ്ടി എന്നിവർ പ്രസംഗിച്ചു. ജൗഹർ വെള്ളികുളങ്ങര സ്വാഗതവും നിജീഷ് കുമാർ നന്ദി പറഞ്ഞു.