lockel-
പ്രവാസി​ വാഹന പ്രചരണ ജാഥക്ക്​ സ്വീകരണം നൽകി

രാമനാട്ടുകര: പ്രവാസി ക്ഷേമ ​പദ്ധതിക്ക് ​ കേന്ദ്ര വിഹിതം അനുവദിക്കുക, പ്രവാസികളോട് കേന്ദ്ര സർക്കാർ കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളു​ന്നയിച്ച് ​ 7 , 8 തിയതികളിൽ കോഴിക്കോട് ആദായനികുതി ഓഫീസിനു മുന്നിൽ കേരള പ്രവാസി സംഘം നടത്തുന്ന രാപ്പകൽ സമരത്തിന്റെ പ്രചാര​ണാർത്ഥം അരീക്കാടെത്തിയ വാഹന പ്രചാരണ ജാഥയ്ക്ക് ഫറോ​ക്ക് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ​ സ്വീകരണം നൽകി, ഏരിയ സെക്രട്ടറി എൻ രാജീവൻ അ​ദ്ധ്യക്ഷത വഹിച്ചു, ജാഥ ക്യാപ്‌റ്റൻ ജില്ലാ സെക്രട്ടറി സി.വി ഇക്ബാൽ, ജില്ലാ പ്രസിഡന്റ് കെ.സജീവ്കുമാർ, സംസ്ഥാന വൈസ് പ്രസിഡന്റ് ഷാഫിജ പുലാക്കൽ, സലീം മണാട്ട്, പേരോത്ത് പ്രകാശൻ, ജലീൽ ചാലിൽ എന്നിവർ പ്രസംഗിച്ചു. ജാഥ ഇന്ന് കി​ണാശ്ശേരിയിൽ സമാപിക്കും.