കുറ്റ്യാടി: കുന്നുമ്മൽ പഞ്ചായത്തിലെ മധുകുന്നിൽ കനാൽപാലം നിർമിക്കാൻ 25 ലക്ഷം അനുവദിച്ചതായി കെ.പി. കുഞ്ഞമ്മദ്കുട്ടി എം.എൽ.എ അറിയിച്ചു. പ്രദേശത്തെ 250 ഓളം കുടുംബങ്ങളുടെ ദീർഘകാലത്തെ കാത്തിരിപ്പാണ് സഫലമാകുന്നത്. നിലവിൽ നടപ്പാലം മാത്രമാണുള്ളത്. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നാണ് തുക അനുദിച്ചത്. പാലത്തിന്റെ എസ്റ്റിമേറ്റ് തയാറാകിയതായും ഉടൻ ടെൻഡർ ചെയ്യുമെന്നും അറിയിച്ചു. കുറ്റ്യാടി ഇറിഗേഷൻ വിഭാഗത്തിനാണ് നിർവഹണ ചുമതല. വട്ടോളിയിൽ നിന്ന് കുന്നുമ്മൽ പള്ളി ഭാഗത്തേക്കുള്ള, കനാലിനോട് ചേർന്ന റോഡിനും നവകേരള സദസിന്റെ ഭാഗമായുള്ള പദ്ധതിയിൽ പണം വകയിരുത്തിയിട്ടുണ്ടെന്നും എം.എൽ.എ അറിയിച്ചു.